ഞാനിതെഴുതുന്ന സ്ഥലം പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും.. ഇപ്പോള്‍ ഞാനിരിക്കുന്നത് വടകര ബസ് സ്ടാന്റിലാണ്... രസമുള്ള ശാന്തമായൊരു അന്തരീക്ഷം.. സ്റ്റാന്റില്‍ ബസ് നിര്‍ത്തിയിടുന്നതിന്റെ എതിര്‍ വശത്തുള്ള ടാക്സി സ്പോട്ടിനു മേല്‍ക്കൂര പാകിയ ഇരുംബ് ഷീറ്റ്ഉറപ്പിക്കാന്‍ നിര്‍ത്തിയ ഇരുമ്പ് തൂണിന്റെ താഴെയുള്ള സ്റെപ് പോലുള്ള ചെറിയൊരു ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്.. വലതു ഭാഗത്ത് നാഷണല്‍ ഹൈവേ.. ഇടത് ഭാഗത്ത് ബസ് (ആന)സ്ടാന്റ്റ്...
ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കും. ബസ് സ്റ്റാന്റില്‍ നീ എങ്ങനെ ശാന്തത കണ്ടെത്തി എന്ന്... പക്ഷെ അതുള്ളതാണ്.. ഇന്ന് കേരളം അതിന്റെ പരമ്പരാഗത വിനോദമായ ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്.. ഹൈവേയില്‍ വാഹനങ്ങള്‍ നന്നേ കുറവ്..സ്ടാണ്ടിലാനെങ്കില്‍ ആന ബസ് മാത്രം.
ഞാനിതെഴുതുമ്പോള്‍ "അയലിന്മേല്‍ കുടുങ്ങിയ" പോലെ ബസ് സ്റ്റാന്റില്‍ കുടുങ്ങിയ യാത്രക്കാരില്‍ ചിലര്‍ എന്നെ തുറിച് നോക്കുന്നുണ്ടോന്നൊരു സംശയം.. എനിവേ.. അവരുടെ പാട്.. ഇന്നലെ ഞാന്‍ സേലത്ത് നിന്നും വണ്ടി കയറിയതായിരുന്നു.. ടിക്കറ്റ് ഒന്നും ബുക്ക് ചെയ്തിട്ടില്ലാ.. പക്കാ ലോക്കല്‍.....
ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ ഒരു ലഗജെ കം ബര്‍ത്ത് കിട്ടി.. കയറിക്കിടന്നു.. സുഖ നിദ്ര. ഏതാണ്ട് കൊയിലാണ്ടി എത്തിയപ്പോഴാണ് ഉറക്ക് തെളിഞ്ഞത്.... പിന്നെ വടകര ഇറങ്ങി... പള്ളിയില്‍ കയറി സുബഹി നിസ്കരിച്ചു.. ഏകദേശം ഏഴു മണിക്ക് ഞാന്‍ സ്ടാന്റിലെത്തി.. ഇപ്പോള്‍ സമയം 9:15.. ഇത് വരെയും എനിക്ക് നാദാപുരത്തെക്ക് വണ്ടി കിട്ടിയിട്ടില്ല... അവസാനം നാട്ടിലുള്ള ഒരു സുഹൃത്തിനെ വിളിച് ബൈക്കും കൊണ്ട് വരാന്‍ പറഞ്ഞു അവനെയും കാത്തിരിക്കുകയാണ്.. അതിനിടയിലാണ് ഇതെഴുതി തുടങ്ങിയത്..
ഹര്‍ത്താല്‍ ... മലയാളി ഈ വിനോദം വളരെ നന്നായി ആസ്വദിക്കുന്നു എന്ന് ഞാന്‍ നിസ്സംശയം പറയും... ജാതി-മത - വര്‍ണ്ണ-വര്‍ഗ്ഗ-രാഷ്ട്രീയ-അരാഷ്ട്രീയ വിവേചനങ്ങള്‍ ഒന്നും തന്നെ ഈ വിഷയത്തില്‍ ആര്‍ക്കും ഉള്ളതായി എനിക്ക് തോന്നുയിട്ടില്ല.. ഇതാണ് കേരളത്തിന്റെ സാമൂഹികോല്‍സവം.. ഇത് തന്നെയാണ് നമ്മുടെ ഐക്യത്തിന്റെ പ്രതീകവും..
ഞാന്‍ പറഞ്ഞില്ലേ, എന്റെ വലതു ഭാഗത്ത് നാഷണല്‍ ഹൈവേ ആണ്.. അത്യാവശ്യം അംബാസടര്‍ കാറുകള്‍ ഓടുന്നുണ്ട്.. എല്ലാറ്റിന്റെയും ഗ്ലാസ്സില്‍ "AIRPORT" എന്ന്‍ ചക്ക വലുപ്പത്തില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട്.. പിന്നെ മിക്കതിന്റെയും മുന്‍ സീറ്റില്‍ കുലച്ച വാഴ ഒടിഞ്ഞു തൂങ്ങിയ പോലെ ഉറങ്ങുന്ന ഒരാളുമുണ്ട്.. പിന്‍ സീടിലാണെങ്കില്‍ "നെലാത്ത് വീണ കോഴിയെ പോലെ" "എന്തൂട്ടാത്" എന്ന സ്റ്റൈലില്‍ വെളിയില്‍ നോക്കിക്കൊണ്ടിരിക്കുന്ന പ്രവാസിയും.. കുറെ പേര്‍ ബൈക്കെടുത്ത് കറങ്ങുന്നു.. കാക്കയുടെ അലച്ചയാണ് അവരെന്നെ ഓര്‍മ്മിപ്പിച്ചത്.. പിന്നെ ഈ ഓരത്ത് ഞാനും രണ്ട് കറുത്ത ബാഗുകളും..
ഇന്നത്തെ ദിവസം ഞാന്‍ ഹര്‍ത്താലിനെ വിമര്ശിചെഴുതിയാല്‍ അത് എനിക്ക് ബസ്സ് കിട്ടാത്തതിന്റെ കലിപ്പാണെന്നെ നിങ്ങള്‍ പറയൂ.. അത് കൊണ്ട് ഞാനതിനു മുതിരുന്നില്ല.. ഞാന്‍ ഹര്‍ത്താലിനെ പുകഴ്ത്തിയാലോ .. അത് നിങ്ങള്‍ എതിര്‍ക്കില്ലല്ലോ..
നിങ്ങളൊന്ന് ആലോചിക്കൂ... ഇങ്ങനെയുള്ളതല്ലാത്ത ഒരു ദിവസം നിങ്ങള്‍ക്ക് കാലത്ത് ഒമ്പത് മണിക്ക് വടകര സ്ടാണ്ടിളിരുന്ന്‍ ഡയറി എഴുതാന്‍ പറ്റുമോ.. ഇല്ല.. ഇത് തന്നെ ഒരു ബെനിഫിറ്റ് അല്ലെ..എന്റെ ഒരഭിപ്രായം പറയുകയാണെങ്കില്‍ ഹര്‍ത്താലുകള്‍ കുറച്ച കൂടി ജനകീയമാക്കെണ്ടിയിരിക്കുന്നു ... ഗവര്‍മെന്റ് ആവണം ഹര്‍ത്താല്‍ തിയ്യതികള്‍ നിശ്ചയിക്കേണ്ടത്.. എന്നിറ്റ് അത് സര്‍ക്കാര്‍ കലണ്ടറില്‍ പരസ്യപ്പെടുത്തണം.. അത്യാവശ്യം ട്രന്‍സ്പ്രോടശന്‍ സര്‍ക്കാര്‍ തന്നെ ഒരുക്കണം..( ഞാന്‍ കുടുങ്ങിയത് കൊണ്ടല്ല)... എന്നിറ്റ് എന്തിനൊക്കെ പ്രതിഷേധിക്കണം എന്ന്‍ ആര്‍ക്ക് വേണമെങ്കിലും തീരുമാനിക്കാം... മാസത്തില്‍ ഒരു തവണയെങ്കിലും ഇത്തരം സുദിനങ്ങള്‍ ഉണ്ടാകണം.... അങ്ങനെ ഈ ആഘോഷത്തില്‍ കാലോചിത മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് ഒരാവശ്യമാണ്..
ഇന്ന് തന്നെ കാലത്ത് ഞാന്‍ നോക്കുമ്പോള്‍ നഴ്സിംഗ് വിദ്യാര്തിനികള്‍ ഹോസ്പിട്ടലിലെകക് പോകുന്നത് ആംബുലന്‍സിലാണ്.. പിള്ളേരുടെ കലപിലയും കളി ചിരിയും.. ഇന്നേ വരെ ആംബുലന്സില്‍ ഇത്ര സന്തോഷത്തോടെ ആളുകള്‍ പോകുന്നത് കണ്ടിട്ടില്ലായിരുന്നു.. അതും കണ്ടു.. ആളുകളുടെ മുഖത്ത് മുഴുവന്‍ ആവേശവും ഉത്സാഹവും .... ഇത്രയേറെ ആഹ്ലാദം കേരള ജനതക്ക് പകര്‍ന്നു കൊടുക്കാന്‍ ഹര്താലുകള്‍ക്ക് കഴിയുമെങ്കില്‍ ഇവയുടെ എണ്ണം വര്ധിപ്പിക്കെണ്ടത് അടിസ്ഥാനപരമായ ഒരാവശ്യമാണ്... ബന്ധപ്പെട്ടവര്‍ അതേ പറ്റിയും ആലോചിക്കണം...
(കഴിഞ്ഞ ഹര്ത്താലിനു (പെട്രോള്‍ വില വര്‍ധനക്കെതിരെ ഇടത് മുന്നണി നടത്തിയ ഹര്‍ത്താല്‍ ) വടകര കുടുങ്ങിയപ്പോള്‍ ഡയറിയില്‍ എഴുതിയത് പകര്‍ത്തിയതാണ്..)

kidilol kidu
ReplyDelete-Rahees MK